Monday, March 14, 2011

നാരിപൂജ

കൊച്ചിയില്‍ താനെത്തിയ വിവരം ആരും അറിഞ്ഞിട്ടില്ല. ഒപ്പം കാറോടിക്കുന്ന കൂട്ടുകാരി അനിതയ്ക്കല്ലാതെ. ചെന്നൈയില്‍ നിന്നു തിരിച്ചപ്പോള്‍ മുതല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ഇടയ്ക് രണ്ടു തവണ വീട്ടിലേക്ക് വിളിച്ചു. ആകെ ഒഴിവ് കിട്ടിയത് രണ്ട് ദിവസത്തേക്കാണ്. ഇരുപത്തിയാറു വയസു തികഞ്ഞിരിക്കുന്നു മുഖശ്രീയുള്ള നടി എന്ന ഒറ്റ ലേബലിലാണ് ഇത്രയും നാള്‍ പിടിച്ചു നിന്നത്. പക്ഷെ തനിക്ക് ഭീഷിണിയായി പുതിയ ചില അവളുമാര്‍ വന്നിരിക്കുന്നു. എന്തൊക്കെയാ അവളുമാര്‍ കാട്ടികൂട്ടുന്നത്. കണ്ടാല്‍ നാണം വരും.
കാര്‍ ഒരു വെള്ള നിറമുള്ള വീടിനു മുന്‍പില്‍ നിര്‍ത്തി. വിജനമായ സ്ഥലം. ചുറ്റിനും വിരിഞ്ഞു നില്‍ക്കുന്ന പല നിറത്തിലുള്ള പൂക്കള്‍. വെള്ള പലകയില്‍ നീല അക്ഷരത്തിലുള്ള ബോര്‍ഡ് ഞാന്‍ വായിച്ചു. 'മാര്‍ഗ്ഗ ദീപാശ്രമം' അടിയില്‍ ചെറിയ അക്ഷരത്തില്‍ മഠാധിപതിയുടെ പേരും 'സ്വാമി സത്യചൈതന്യ' അനിത പറഞ്ഞ പേരു ഒരു 'സുനില്‍ രാഗവന്‍' എന്നായിരുന്നെല്ലോ. ആശ്രമമല്ലെ കുറേ അളുകള്‍ കാണും. പക്ഷെ അകത്ത് കയറിയപ്പോള്‍. വെള്ളസാരിയുടുത്ത സ്ത്രീകള്‍ മാത്രം. അകത്ത് ഒരു വലിയ മുറിയിലേക്ക് കടന്നു. മുറിയില്‍ നിറയെ ചന്ദന തിരിയുടെയും കര്‍പ്പുരത്തിന്‍റ്റെയും ഗന്ധം.